Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialInvestigationTeam

വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; എ​സ്‌​ഐ​ടി ക​ള​ത്തി​ലി​റ​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. ഡി​ജി​പി ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് യു. ​പ്രേ​മ​ൻ എ​സ്ഐ​ടി​യു​ടെ ത​ല​വ​നാ​കും. 

ക​ണ്ണൂ​ർ സി​റ്റി എ​സി​പി ആ​സാ​ദി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്ന​ത്. ഫെ​ബ്രു​വ​രി 25ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 

മ​ന്ത്രി​ക്ക് പ​രി​ക്കേ​റ്റെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്‍റെ ഗ​ൺ​മാ​ന്‍റെ പ​രാ​തി. എ​ന്നാ​ൽ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ന്തും​ത​ള്ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​ന്ത്രി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​ടു​വി​ൽ സം​ഭ​വം ന​ട​ന്ന് ര​ണ്ടു​മാ​സ​ത്തോ​ട​ടു​ത്ത​പ്പോ​ഴാ​ണ് വീ​ണാ ജോ​ർ​ജ് മൊ​ഴി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ​യും കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും പ​രാ​തി ന​ൽ​കി​യി​രു​ന്നു. 

ഇതിന്‍റെ അടിസ്ഥാനത്തിലാണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് തീ​രു​മാ​ന​മാ​യ​ത്. കേ​സി​ന്‍റെ തു​ട​ക്കം മു​ത​ൽ ന​ട​ന്ന ന​ട​പ​ടി​ക​ൾ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​വും അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം. 

Latest News

Corehub Up